Thursday, June 20, 2013

വിവിധ ഇനം വാഴകൾ

              നിവേദ്യവസ്തുക്കളില്‍ പ്രധാനമായ വാഴ കൃഷി ചെയ്താല്‍ ദേവകളുടെ അനുഗ്രഹം ഉണ്ടാകും.  നിരവധിയിനം വാഴകള്‍ കേരളത്തിലുണ്ട്.  സാമ്പത്തികനേട്ടംഉദ്ദേശിച്ചു കൃഷി ചെയ്യുന്നവയുമുണ്ട്.   
                              

       വാഴയില്‍ ഇനങ്ങള്‍ കൂടിയവിഭാഗം കദളിയാണ്.  അണ്ണാന്‍, കണ്ണന്‍വണ്ണന്‍, എന്നീപേരുകളിലും ഇതറിയപ്പെടുന്നു.  ആറ്റുകദളി (അണ്ണാന്‍വിളനിരങ്ങി)രസകദളി(മധുരയണ്ണാന്‍, ഞാലിപ്പൂവന്‍)പൂങ്കദളി (മലണ്ണാന്‍)ചെങ്കദളി (കപ്പ)കറയണ്ണാന്‍എന്നിങ്ങനെ പലതരമുണ്ട്.  കദളിവാഴക്കു ദേവന്‍കദളിപൂജാകദളി എന്നീപേരുകളുമുണ്ട്.  പേങ്കദളിവിരൂപാക്ഷി എന്നീ പേരുകളുള്ള 'മട്ടി'യില്‍ പാണ്ടിമട്ടി,വെള്ളമട്ടിചെമന്നമട്ടി എന്നു മൂന്നിനങ്ങളുണ്ട്.  വാളിമൊന്തന്‍ അഥവാ വലിയമൊന്തന്‍പേമൊന്തന്‍, ചാമ്പമൊന്തന്‍ എന്നിവ വിവിധതരം മൊന്തന്‍ അഥവാ പൊന്തന്‍ വാഴകളാണ്.  നേന്ത്രവാഴ (ഏത്തന്‍) . പാണ്ടിനാടന്‍, കൂനൂര്‍ചെങ്ങഴിയോടന്‍എന്നിങ്ങനെ പലതരമുണ്ട്.  പടറ്റി (നല്‍ച്ചിങ്ങന്‍)  തമിഴ്നാട്ടുകാരനായ 'പാളയംകോടന്‍ '  എന്നിവ വൈവിധ്യമില്ലാത്ത വര്‍ഗ്ഗങ്ങളാണ്.  ഉള്ളില്‍ വലിയ വിത്തുകളുണ്ടാകുന്നകല്ലുവാഴ സൂക്ഷിച്ചുവേണം കഴിക്കാന്‍. റോബസ്റ്റമോറിസ് അഥവാ കുഴിവാഴ,മണവും മധുരവുമുള്ള കര്‍പ്പൂരവല്ലി എന്നിങ്ങനെ നിരവധിയിനം വാഴകള്‍ കേരളത്തിലുണ്ട്.  ശുദ്ധവും വൃത്തിയും വേണ്ട ദേവന്‍കദളിയുടെ ഫലത്തില്‍ സ്വര്‍ണ്ണത്തിന്റെ അംശമുണ്ട്.  ഇതിന്റെ പഴം കഴിക്കുന്ന ദിവസം മുട്ടമീന്‍, ഇറച്ചിതുടങ്ങിയ നിഷിദ്ധഭക്ഷണങ്ങള്‍ പാടില്ലെന്നും വിശ്വാസമുണ്ട്.  ഇതിലെ ഒരേഒരുവൈദ്യന്‍കായ ദീര്‍ഘായുസ്സു നല്കും.  പടറ്റിവാഴപ്പഴംവസൂരിമണ്ണന്‍, പൊക്കന്‍തുടങ്ങിയവ ഉഷ്ണരോഗങ്ങള്‍ക്ക് ആശ്വാസകരമാണ്.  വയറിലെ അമ്ലാധിക്യം(അസിഡിറ്റി) കാരണത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് കഴിക്കാനാകുന്ന പഴങ്ങളാണ്രസകദളിറോബസ്റ്റചെങ്കദളിഅഥവാ കപ്പ എന്നിവ.  നല്ലവണ്ണം പഴുത്തുകഴിഞ്ഞതിനുശേഷമല്ലാതെ കഴിച്ചാല്‍ കറയുടെ സ്വാദു മാറാത്ത വര്‍ഗ്ഗമാണുകറയണ്ണാന്‍.  ആയുര്‍വേദത്തിലെ പഥ്യാഹാരത്തില്‍ ഉപയോഗിക്കാവുന്നപച്ചക്കറികളില്‍ വാളിമൊന്തന്‍ പ്രധാനമാണ്.  പടല മുഴുവന്‍ ഇറങ്ങിക്കഴിഞ്ഞശേഷംതനിയെതന്നെ കൂമ്പില്ലാതാകുന്ന കൂമ്പില്ലാ അണ്ണാന്‍ (കണ്ണന്‍) പൊതുവെ ദീര്‍ഘായുസ്സു നല്കുന്ന പഴമായി കരുതി വരുന്നു.  മലബന്ധത്തിനുത്തമമായി പറയാറുള്ള പാളയന്‍ കോടന്‍ കഴിക്കുന്നതു നന്നല്ല,.  ആറ്റു കദളി പഴം നല്ല മധുരവും ഉള്ളില്‍ മാവു തീരെയില്ലാത്ത വര്‍ഗ്ഗവുമാണ്.  ഇലയ്ക്കായി നട്ടുവളര്‍ത്താവുന്ന ഈ വര്‍ഗ്ഗത്തിനുരോഗപ്രതിരോധശക്തി കൂടുതലുണ്ട്.  ഒരു കായ മാത്രം ഫലിക്കുന്ന ഒറ്റക്കൊമ്പനെന്നമൂങ്കിവാഴക്കു ഔഷധഗുണമേറും.  ചെങ്കദളിയുടെ ഉള്ളില്‍ ഉലുവ നിറച്ചുവെച്ച ശേഷം കഴിച്ചാല്‍ രക്താതിസാരമുള്‍പെടെ മാറിക്കിട്ടും.  മട്ടിപ്പഴം അടപ്രഥമനില്‍ ചേര്ത്താല്‍ രുചിയേറും.  ഉണ്ണിയപ്പത്തിനെങ്കില്‍ മയമേറും.  പഴമായി കഴിച്ചാല്‍ ഏമ്പക്കം വിടുന്ന സമയം പുറത്തുവരുന്ന വായുവിനു ദുര്‍ഗന്ധമുണ്ടാവില്ല.  കല്ലുവാഴയുടെ ഉള്ളില്‍ കാണുന്ന കല്ലിനു സമാനമായ വിത്തുകള്‍ക്ക് മൂത്രക്കല്ലിനെ അലിയിച്ചു കളയാനുള്ളശക്തിയുണ്ട്.                          

    എല്ലാ ദിവസവും വ്യാഴം കേന്ദ്രീകരിച്ചുള്ള രാശി ഒഴിവാക്കി വാഴ കൃഷിചെയ്യുകയെന്നു കൃഷിഗീത പറയുന്നു.             
 'തോട്ടം തോറും വാഴ ദേശം തോറും ഭാഷ',        

 'ചവിട്ടിയ കന്നിനു ഇരട്ടിശക്തി',         

'ഇല തൊടാഞ്ഞാല്‍ കുല മലയ്ക്കു മുട്ടും 
തുടങ്ങിയ ചൊല്ലുകള്‍ വാഴകൃഷിയില്‍ പ്രധാനമാണ്.     

Courtessy:- Kerala Innovation  Foundation

No comments:

Post a Comment